ജോദ്‌പുര്‍:രാജസ്ഥാനിലെ ഹോര്‍സ് ചോക്കില്‍ അഴുക്കുചാലില്‍ അകപ്പെട്ട നാല് വയസുകാരിയെ പ്രദേശവാസി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സംഭവം. നാല് വയസുള്ള വൈഷ്ണവി എന്ന പെണ്‍കുട്ടി എട്ട് അടി താഴ്ചയുള്ള അഴുക്കുചാലില്‍ വീഴുകയായിരുന്നു. അടുത്തുള്ള കടയില്‍ ജോലി ചെയ്തിരുന്ന ജോതിരാമ് പടിലെന്ന വ്യക്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ നിലവിളി കേട്ടാണ് ജോതിരാജ് അഴുക്കുചാലിനരികില്‍ എത്തിയത്.
അഴുക്കുചാലില്‍ അകപ്പെട്ട നാല് വയസുകാരിയെ രക്ഷപ്പെടുത്തി - രാജസ്ഥാനിലെ ഹോര്‍സ് ചോക്ക്
എട്ട് അടി താഴ്ചയുള്ള അഴുക്കുചാലിലാണ് പെണ്‍കുട്ടി വീണത്. കഴിഞ്ഞ ഒരാഴ്ചയായി അഴുക്കുചാല്‍ തുറന്ന് കിടക്കുകയാണ്

അഴുക്കുചാലില്‍ അകപ്പെട്ട നാല് വയസുകാരിയെ രക്ഷപ്പെടുത്തി
അഴുക്കുചാലില്‍ അകപ്പെട്ട നാല് വയസുകാരിയെ രക്ഷപ്പെടുത്തി
കഴിഞ്ഞ ഒരാഴ്ചയായി അഴുക്കുചാല്‍ തുറന്ന് കിടക്കുകയാണ്. റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായാണ് അഴുക്കുചാല്‍ തുറന്നത്. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ല. കൃത്യ സമയത്ത് കണ്ടതിനാലാണ് കുട്ടിയെ രക്ഷിക്കാനായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Last Updated : Sep 30, 2019, 10:29 PM IST