ന്യൂഡൽഹി:സർവകലാശാലാ പ്രതിസന്ധി പരിഹരിക്കാൻ വൈസ് ചാൻസിലറായ എം ജഗദേശ് കുമാറിനെ നീക്കം ചെയ്യണമെന്ന് ജെഎൻയു സ്റ്റുഡൻസ് യൂണിയൻ . മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ച ഹൈ പവർ കമ്മിറ്റിക്ക് മുമ്പിലാണ് ജെഎൻയു സ്റ്റുഡൻസ് യൂണിയനും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും ആവശ്യം ഉന്നയിച്ചത്. ശാസ്ത്രി ഭവനിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ വൈസ് ചാൻസിലർ സമിതിക്ക് മുമ്പാകെ ഹാജരായില്ല.
വൈസ് ചാൻസിലറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജെഎൻയു സ്റ്റുഡൻസ് യൂണിയൻ
മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ച ഹൈ പവർ കമ്മിറ്റിക്ക് മുമ്പിലാണ് ജെഎൻയു സ്റ്റുഡൻസ് യൂണിയനും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും വൈസ് ചാൻസിലറെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്
വൈസ് ചാൻസിലറെ നീക്കം ചെയ്യാനാവശ്യപ്പെട്ട് ജെഎൻയു സ്റ്റുഡൻസ് യൂണിയൻ
ചാൻസിലറെ നീക്കം ചെയ്യാത്ത പക്ഷം കാമ്പസിൽ സമാധാനം ദൂരത്താണെന്നും ജെഎൻയു സ്റ്റുഡൻസ് യൂണിയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പുതിയ മാന്വലും ഹൈ പവർ കമ്മിറ്റിക്ക് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.