ന്യൂഡല്‍ഹി:രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ജെ.എൻ.യു വിദ്യാര്‍ഥി യൂണിയൻ മുൻ അധ്യക്ഷൻ കനയ്യ കുമാറിനെയും മറ്റ് ഒമ്പത് പേരെയും വിചാരണ ചെയ്യാൻ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നൽകിയതിനെതിരെ പ്രതിഷേധവുമായി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് യൂണിയൻ. അഫ്സല്‍ ഗുരു അനുസ്മരണ യോഗം നടക്കുമ്പോള്‍ കാമ്പസിനുള്ളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നതാണ് കനയ്യക്കെതിരെയുള്ള കേസ്. കേസിന്‍റെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സെൽ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തെഴുതിയതിനെ തുടർന്നാണ് അനുമതി നല്‍കിയത്.
ഡല്‍ഹി സര്‍ക്കാരിനെതിരെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ - കനയ്യ കുമാറിനെ വിചാരണ ചെയ്യാൻ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ
2016ൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകിയിരിക്കുന്നത്
![ഡല്‍ഹി സര്‍ക്കാരിനെതിരെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ps://www.etvbharat.com/english/national/state/delhi/jnusu-slams-aap-govt-for-giving-nod-to-prosecute-kanhaiya-in-sedition-case/na20200301063300486 JNUSU slams AAP govt for giving nod to prosecute Kanhaiya in sedition case കനയ്യ കുമാറിനെ വിചാരണ ചെയ്യാൻ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ രാജ്യദ്രോഹ കേസിലാണ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6253412-780-6253412-1583034391891.jpg)
ഹ്രസ്വകാല രാഷ്ട്രീയ നേട്ടങ്ങൾക്കായി രാഷ്ട്രീയം വിൽക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് യൂണിയൻ ആം ആദ്മിക്കെതിരെ ട്വീറ്റ് ചെയ്തു. ഭീരുത്വത്തിന്‍റെ രാഷ്ട്രീയമാണ് ആം ആദ്മിയുടേതെന്നും ആം ആദ്മി ഹിന്ദുത്വത്തിന്‍റെ ബി ടീമാണെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. വിചാരണക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ ഓള്‍ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷനും അപലപിച്ചു. കനയ്യ കുമാര്‍, ഉൾപ്പെടെ കേസിലെ മറ്റു പ്രതികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആഖിബ് ഹുസൈന്‍ എന്നിവർക്കെതിരെ ജനുവരി 14നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.
TAGGED:
രാജ്യദ്രോഹ കേസിലാണ്