കേരളം

kerala

ETV Bharat / bharat

ജെഎൻയു ഫീസ് വർധനവ്; മാനവവിഭവ ശേഷി വകുപ്പിന് വിദ്യാർഥികളുടെ കത്ത് - ജെഎൻയു ഫീസ് വർദ്ധനവ്;വിഭവ ശേഷി വകുപ്പിന്  വിദ്യാർഥികളുടെ കത്ത്

ബിപി‌എൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം 2700 രൂപ മുതൽ 4100 രൂപയാണ് ഫീസില്‍ വർധനവുണ്ടായിരിക്കുന്നത്.

ജെഎൻയു ഫീസ് വർദ്ധനവ്;വിഭവ ശേഷി വകുപ്പിന് വിദ്യാർഥികളുടെ കത്ത്

By

Published : Nov 19, 2019, 5:00 AM IST

ന്യൂഡൽഹി:ഫീസ് വർധനവിൽ പുനപരിശോധന ആവശ്യപ്പെട്ട് മാനവ വിഭവ ശേഷി വകുപ്പിന് ജെഎൻ‌യു വിദ്യാർഥികളുടെ കത്ത്. വിദ്യാർഥികൾ കൂടി ഉൾപ്പെട്ട സമിതിയുമായി ചര്‍ച്ച ചെയ്‌ത് പുതിയ ഹോസ്റ്റൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നും ഫീസ് വർധനവ് പൂർണമായും പിൻവലിക്കണമെന്നുമാണ് കത്തിലെ ആവശ്യം. നിലവിലെ പരിഷ്കരണം വിദ്യാർഥികൾക്ക് താങ്ങാനാകുന്നതല്ലെന്നും ദാരിദ്രരേഖയ്‌ക്ക് കീഴിലുള്ള വിദ്യാർഥികൾക്ക് ഇളവ് നൽകുമെന്ന നിബന്ധന യഥാർഥ്യമല്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വിദ്യാർഥികളുടെ പ്രതിമാസ ഹോസ്റ്റൽ, മെസ് ചെലവുകൾ പ്രതിമാസം 2700 രൂപയിൽ നിന്ന് ശരാശരി 5500 രൂപയായി ഉയരും. ബിപി‌എൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഈ വർധന 2700 രൂപ മുതൽ 4100 രൂപ വരെയാകുമെന്നും 27,000 രൂപ വാർഷിക വരുമാനമുള്ള ബിപിഎല്ലുകാർക്ക് ഇത് പ്രായോഗികമല്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

അതേസമയം, വിദ്യാർഥികളെ പിന്തുണച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എം.പി ഡാനിഷ് അലി രംഗത്തെത്തി. പാർലമെന്‍റിലേക്ക് മാർച്ച് നടത്തുന്ന ജെ.എൻ.യു വിദ്യാർഥികൾക്കെതിരെ ലാത്തി ചാർജ് നടത്തുന്നത് ശത്രുതാപരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
രണ്ട് കേന്ദ്രമന്ത്രിമാർ സർവകലാശാലയിലെ പൂർവ വിദ്യാർഥികളായിരിക്കുമ്പോഴും കേന്ദ്രം വിദ്യാർഥികളുമായി വളരെ മോശമായാണ് ഇടപെടുന്നതെന്നും, ഫീസ് വർധനയിലൂടെ സർവകലാശാലാ ഭരണകൂടം എസ്‌സി, എസ്ടി, ഒബിസി വിദ്യാർഥികളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും അലി ആരോപിച്ചു. ആയിരക്കണക്കിന് ജെഎൻയു വിദ്യാർഥികളാണ് ഫീസ് വർധനവിനെതിരായ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നത്.

ABOUT THE AUTHOR

...view details