ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചതായി വാഴ്സിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. എന്നാൽ ജെഎൻയു കാമ്പസിനുള്ളിൽ ഉദ്യോഗസ്ഥരാരും താമസിക്കുന്നില്ലെന്ന് ജെഎൻയു രജിസ്ട്രാർ പ്രമോദ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.
ജെഎൻയുവിലെ ഫാർമസിസ്റ്റിന് കൊവിഡ് - ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്
![ജെഎൻയുവിലെ ഫാർമസിസ്റ്റിന് കൊവിഡ് JNU Registrar ETV Bharat JNU COVID-19 JNU Pharmacist JNU's health staff tests positive ജെഎൻയു കൊവിഡ് ജെഎൻയു ഫാർമസിസ്റ്റ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ജെഎൻയു ആരോഗ്യ കേന്ദ്രം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:42-7588371-806-7588371-1591963028879.jpg)
JNU
ആരോഗ്യ കേന്ദ്രം സന്ദർശിച്ച എല്ലാ വിദ്യാർഥികളോടും ഉദ്യോഗസ്ഥരോടും കൊവിഡ് രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് ജെഎൻയുവിലെ എല്ലാവരോടും കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു.