ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷത്തിലെ അക്രമബാധിതർക്ക് സർവകലാശാലയില്‍ അഭയം നല്‍കരുതെന്ന് ജെഎൻയു സ്റ്റുഡൻസ് യൂണിയന് മുന്നറിയിപ്പ്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രമോദ് കുമാറാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഡൽഹി അക്രമബാധിതർക്ക് അഭയം നൽകരുതെന്ന് ജെഎൻയു സ്റ്റുഡൻസ് യൂണിയന് മുന്നറിയിപ്പ് - delhi riots
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രമോദ് കുമാറാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
![ഡൽഹി അക്രമബാധിതർക്ക് അഭയം നൽകരുതെന്ന് ജെഎൻയു സ്റ്റുഡൻസ് യൂണിയന് മുന്നറിയിപ്പ് ജെഎൻയു ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ഡല്‍ഹി കലാപം delhi riots jnu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6244487-159-6244487-1582960599849.jpg)
ഡൽഹി അക്രമബാധിതർക്ക് അഭയം നൽകുന്നതിനെതിരെ ജെഎൻയു സ്റ്റുഡൻസ് യൂണിയന് മുന്നറിയിപ്പ്
അക്രമബാധിതർക്ക് ജെഎൻയു ക്യാമ്പസ് അഭയകേന്ദ്രമാക്കാൻ നിയമപരമായ അവകാശമില്ല എന്ന് നോട്ടീസിൽ പറയുന്നു. ക്യാമ്പസ് പഠനത്തിനും റിസർച്ചിനും വേണ്ടിയുള്ളതാണ് . മുന്നറിയിപ്പ് അവഗണിച്ചാൽ ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
അതിനിടെ യൂണിവേഴ്സിറ്റി വിദ്യാർഥികൾ സാമുദായിക ഐക്യത്തിനായി ക്യാമ്പസിൽ സമാധാന മാർച്ച് നടത്തി. വർഗീയ അക്രമത്തിൽ ഇരകളായവർക്ക് വിദ്യാർഥികൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.