ഭുവനേശ്വർ:ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍ എത്തിയതില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജെഎന്‍യു സന്ദര്‍ശനത്തിന്‍റെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് അദ്ദേഹം ചോദിച്ചു. 'പ്രതിഷേധത്തെ പിന്തുണക്കുന്ന താരങ്ങളോട് ഞാന്‍ ചോദിക്കുന്നു, ജെഎൻയു സന്ദർശനം രാജ്യത്തിന്‍റെ നന്മക്ക് വേണ്ടിയോ അതോ രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനോ?' ഗിരിരാജ് സിംഗ് ചോദിച്ചു.
ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം; വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല - ദീപിക പദുക്കോണ്‍
പൗരത്വ നിയമ ഭേദഗതിയിലും ജെഎന്‍യുവില്‍ നടന്ന മുഖംമൂടി ആക്രമണത്തിലും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടി ദീപിക പദുക്കോണ്‍ ക്യാമ്പസില്‍ എത്തിയത്
ബോളിവുഡ് നടിയുടെ ജെഎന്‍യു സന്ദര്‍ശനം; വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല
പൗരത്വ നിയമ ഭേദഗതിയിലും ജെഎന്‍യുവില്‍ നടന്ന മുഖംമൂടി ആക്രമണത്തിലും പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടി ദീപിക പദുക്കോണ്‍ ക്യാമ്പസില്‍ എത്തിയത്. ബോളിവുഡ് നടിയുടെ സന്ദര്‍ശനത്തിന് പല രീതിയില്‍ വിമർശനവും അഭിനന്ദനവും ലഭിച്ചിരുന്നു.