ന്യൂഡൽഹി: ജെഎൻയു ആക്രമണത്തിൽ പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഡൽഹി പൊലീസ്. ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പേരുടെ ചിത്രങ്ങളാണ് ഡൽഹി പൊലീസ് പുറത്ത് വിട്ടത്. ഒമ്പത് പേരിൽ ഏഴ് പേർ ഇടത് അനുകൂല വിദ്യാർഥി സംഘടനയിലുള്ളവരാണ്. വിൻ്റർ സെമസ്റ്ററിന് രജിസ്റ്റർ ചെയ്യാൻ ഇടത് അനുകൂല വിദ്യാർഥി സംഘടനയിലുള്ളവർ അനുവദിക്കുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിസിപി ജോയ് ടിർകി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ടു - DELHI POLICE
ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടുന്ന ഒമ്പത് പേരുടെ ചിത്രങ്ങളാണ് ഡൽഹി പൊലീസ് പുറത്ത് വിട്ടത്
![ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ടു ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷി ന്യൂഡൽഹി ജെഎൻയു ആക്രമണം ഐഷി ഘോഷി ഡൽഹി പൊലീസ് jnu students union president newdelhi JNU ATTACK DELHI POLICE JNU violence: Police release pics of 9 suspects, including JNUSU prez](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5665400-932-5665400-1578662661903.jpg)
ജെഎൻയു ആക്രമണം; ഐഷി ഘോഷി ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഡൽഹി പൊലീസ്
ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ ഒമ്പത് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ടു
പെരിയാർ ഹോസ്റ്റലിലെ പ്രത്യേക മുറികൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും ജോയ് ടിർകി പറഞ്ഞു. അതേ സമയം ഡൽഹി പൊലീസ് പ്രതി ചേർത്ത സാഹചര്യവും തെളിവും പരസ്യപ്പെടുത്തണമെന്ന് ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് പ്രതികരിച്ചു.
Last Updated : Jan 10, 2020, 8:15 PM IST