ന്യൂഡല്‍ഹി: ജെഎൻയു കാമ്പസില്‍ വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകൾ പുറത്ത്. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷ ഘോഷ് അടക്കമുള്ളവരെ ക്രൂരമായി മർദ്ദിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണ് ഇടിവി ഭാരതിന് ലഭിച്ചിരിക്കുന്നത്. എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള അക്രമി സംഘം സെർവർ റൂമിനുള്ളില്‍ നില്‍ക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജെഎൻയു വിദ്യാർഥികളെ തടഞ്ഞുവെച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എബിവിപി നേതാവ് മനീഷ് ജൻഗിദ് അടക്കമുള്ളവരാണ് സെർവർ റൂമിന് മുന്നില്‍ വിദ്യാർഥികളെ തടഞ്ഞിട്ടിരിക്കുന്നത്.
ജെഎൻയു അക്രമം; വിദ്യാർഥികളെ മർദ്ദിച്ചതിന്‍റെ കൂടുതല്‍ തെളിവുകൾ പുറത്ത് - jnu violence case
എബിവിപി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള അക്രമി സംഘം സെർവർ റൂമിനുള്ളില്‍ നില്‍ക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജെഎൻയു വിദ്യാർഥികളെ തടഞ്ഞുവെച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
ജെഎൻയു അക്രമം; വിദ്യാർഥികളെ മർദ്ദിച്ചതിന്‍റെ കൂടുതല്‍ തെളിവുകൾ പുറത്ത്
സെർവർ റൂമിനുള്ളില്‍ കുടുങ്ങിയ വിദ്യാർഥികളോട് പുറത്തുപോകാൻ പൊലീസ് ഉദ്യോഗസ്ഥർ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വസന്ത് കുഞ്ജ് നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറാണ് വിദ്യാർഥികളോട് പുറത്തുപോകാൻ പറയുന്നത്. എന്നാല്‍ തങ്ങളെ അധികൃതർ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് ദൃശ്യങ്ങളില്‍ വിദ്യാർഥികൾ മറുപടി പറയുന്നത്.