ന്യൂഡൽഹി: ജാമിഅ മില്ലിയയിലുണ്ടായ അക്രമത്തിൽ നടപടി ആവശ്യപ്പെട്ട് വൈസ് ചാൻസിലർ നജ്മ അക്തറിനെ വിദ്യാർഥികൾ ഘരാവോ ചെയ്തു. ഡൽഹി പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൂട്ട് തകർത്ത് ഓഫീസിനുള്ളില്‍ കയറിയ വിദ്യാർഥികൾ വിസിക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ജാമിഅ മില്ലിയ അക്രമം; നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ - jamia milia
31 വിദ്യാർഥികൾക്കാണ് ജാമിഅ മില്ലിയയിലുണ്ടായ അക്രമത്തിൽ പരിക്കേറ്റത്.
ജാമിയ മിലിയയിലെ അക്രമം; നടപടി ആവശ്യപ്പെട്ട് വൈസ് ചാൻസിലറിനെ ഘരാവോ ചെയ്ത് വിദ്യാർഥികൾ
വി.സി യോട് ചർച്ച ആവശ്യപ്പെട്ട വിദ്യാർഥികൾ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിൽ നാല് പബ്ലിക് ബസുകളും രണ്ട് പൊലീസ് വാഹനങ്ങളും കത്തിച്ചിരുന്നു. 31 വിദ്യാർഥികൾക്കാണ് ജാമിഅ മില്ലിയയിലുണ്ടായ അക്രമത്തിൽ പരിക്കേറ്റത്.
Last Updated : Jan 13, 2020, 6:41 PM IST