ഐഐടിയിലെ ഔദ്യോഗിക വസതി ഒഴിയാതെ ജെഎൻയു വൈസ് ചാൻസിലർ - Jawaharlal Nehru University
ജെഎൻയുവിലെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതോടെ ഐഐടിയിലേക്ക് മടങ്ങി പോകാനാണ് ജഗദേശ് കുമാറിന്‍റെ തീരുമാനമെന്നും അതുകൊണ്ടാണ് വസതി ഒഴിയാത്തതെന്നുമാണ് വിശദീകരണം
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി ചുമതലയേറ്റ് നാലുവർഷത്തിനുശേഷവും ഐഐടിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കാതെ ജെഎൻയു വൈസ് ചാൻസിലർ എം. ജഗദേശ് കുമാർ. നിലവിൽ ജെഎൻയുവിലെ ഔദ്യോഗിക വസതിയിലാണ് ജഗദേശ് കുമാർ താമസിക്കുന്നത്. മുൻപ് ഐഐടിയിൽ അധ്യാപകനായിരുന്നു ജഗദേശ് കുമാർ. ജെഎൻയുവിലെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതോടെ ഐഐടിയിലേക്ക് മടങ്ങി പോകാനാണ് ജഗദേശ് കുമാറിന്‍റെ തീരുമാനമെന്നും അതുകൊണ്ടാണ് വസതി ഒഴിയാത്തതെന്നുമാണ് വിശദീകരണം. അതേസമയം കേന്ദ്ര സർവ്വകലാശാലകളുടെ വൈസ് ചാൻസലർമാരായോ അല്ലെങ്കിൽ മറ്റ് ഐഐടികളുടെ ഡയറക്ടർമാരായോ നിയമിച്ചാൽ 2017ന് മുമ്പ് പ്രൊഫസർമാർക്ക് അഞ്ച് വർഷം താമസിക്കാൻ മാത്രമേ ഇൻസ്റ്റിറ്റ്യൂട്ട് അനുമതി നൽകിയിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.