ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയനും എബിവിപി പ്രവര്‍ത്തകരും കാമ്പസിൽ ഏറ്റുമുട്ടി - Aishe Ghosh attacked
മുഖം മറച്ച അക്രമികള്‍ തന്നെ ക്രൂരമായി ആക്രമിച്ചുവെന്ന് സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് പറഞ്ഞു
ന്യൂഡൽഹി:ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) സ്റ്റുഡന്‍റ്സ് യൂണിയനും എബിവിപി പ്രവര്‍ത്തകരും തമ്മിൽ യൂണിവേഴ്‌സിറ്റി കാമ്പസിൽ ഏറ്റുമുട്ടല്‍. എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷിനും മറ്റ് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റതായി ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പറഞ്ഞു. മുഖം മറച്ച അക്രമികള്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് പറഞ്ഞു. ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍റെ പൊതുയോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.