ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷം. സബർമതി ഹോസ്റ്റലിലെ വിദ്യാര്‍ഥികളെയാണ് മുഖംമൂടി സംഘം ആക്രമിച്ചത്. പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും സംഘം ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ എബിവിപിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം ക്യാമ്പസിലേക്ക്പൊലീസ് അതിക്രമിച്ച് കടന്നതായും വിദ്യാര്‍ഥികള്‍ അരോപിച്ചു.
അക്രമത്തില്‍ വിറങ്ങലിച്ച് ജെഎൻയു വിദ്യാർത്ഥികൾ - Masked intruders at JNU
ജെഎൻയു കാമ്പസിൽ വീണ്ടും സംഘർഷം. സബർമതി ഹോസ്റ്റലില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകളാണ് അക്രമം അഴിച്ചു വിട്ടത്.
![അക്രമത്തില്‍ വിറങ്ങലിച്ച് ജെഎൻയു വിദ്യാർത്ഥികൾ JNU JNU students recall fearful moments Violence on JNU Campus JNU news Masked intruders at JNU കാമ്പസ് അക്രമത്തിന്‍റെ ഭയാനകമായ നിമിഷങ്ങൾ ജെഎൻയു വിദ്യാർത്ഥികൾ ഓർമ്മിക്കുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5606480-382-5606480-1578246386816.jpg)
കാമ്പസ് അക്രമത്തിന്‍റെ ഭയാനകമായ നിമിഷങ്ങൾ ജെഎൻയു വിദ്യാർത്ഥികൾ ഓർമ്മിക്കുന്നു
കാമ്പസ് അക്രമത്തിന്‍റെ ഭയാനകമായ നിമിഷങ്ങൾ ജെഎൻയു വിദ്യാർത്ഥികൾ ഓർമ്മിക്കുന്നു
രാഷ്ട്രീയ നിരീക്ഷകനായ യോഗേന്ദ്ര യാദവ് അക്രമത്തെ അപലപിച്ചു.
തന്‍റെ ഭാര്യ ജെ.എന്‍.യുവില്‍ പഠിപ്പിക്കുന്നുണ്ട്. അവര്‍ ഭയത്തോടെ തന്നെ വിളിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നെപ്പോലുള്ള പൂർവവിദ്യാർഥികൾ ഇത്തരം അക്രമങ്ങല്‍ക്കെതിരെ നിലള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ മാധ്യമ ഉപദേഷ്ടാവും ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ഥിയുമാണ് അദ്ദേഹം.