ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിയെ മൂന്ന് വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. റാജിബ് ഇക്രത്തിനാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച്ച വൈകുന്നേരം ജെഎൻയുവിലെ നർമ്മദ ഹോസ്റ്റലിലാണ് സംഭവം.
ജെഎൻയു ഹോസ്റ്റലിൽ വിദ്യാർഥിക്ക് മർദ്ദനം - student thrashed
നെഞ്ചിലും തലയിലും പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജെഎൻയു ഹോസ്റ്റലിൽ വിദ്യാർഥിക്ക് മർദ്ദനം
ഹോസ്റ്റലിന് പുറത്തുനിന്ന് വന്ന വിദ്യാർഥികളെ റാജിബ് ഇക്രം ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതിരുന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്. തുടർന്നാണ് റാജിബിന് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നിൽ എബിവിപിയാണെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ സഹോദരൻ ആരോപിച്ചു . റാജിബിനെ മർദ്ദിച്ച വിദ്യാർഥികളുടെ മുറിയില്‍ എബിവിപിയുടെ സ്റ്റിക്കർ പതിച്ചത് ശ്രദ്ധയില്‍പ്പെട്ടതായും സഹോദരന്‍ പറഞ്ഞു. നെഞ്ചിലും തലയിലും പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.