കേരളം

kerala

ETV Bharat / bharat

യുദ്ധക്കളമായി ജെഎൻയു; വിദ്യാർഥി സമരം തുടരും - വിദ്യാർഥി സമരം വാർത്ത

ഹോസ്റ്റല്‍ ഫീസ് 300 ശതമാനം വർധിപ്പിച്ചത്, വസ്ത്രധാരണം, കർഫ്യൂ സമയം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാർഥികളോട് ആലോചിക്കാതെ തീരുമാനം എടുത്തതിനാണ് പ്രതിഷേധം

യുദ്ധകളമായി ജെഎൻയു; വിദ്യാർഥി സമരം തുടരും

By

Published : Nov 11, 2019, 11:31 PM IST

Updated : Nov 11, 2019, 11:52 PM IST

ന്യൂഡല്‍ഹി: ജെ.എൻ.യുവില്‍ ഫീസ് വർധനയ്ക്ക് എതിരെ വിദ്യാർഥികളുടെ പ്രതിഷേധം രൂക്ഷമായി. ഒരു പകല്‍ നീണ്ട വിദ്യാർഥി പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. ക്യാമ്പസ് അടച്ചുള്ള സമരം നാളെയും തുടരും.

യുദ്ധക്കളമായി ജെഎൻയു; വിദ്യാർഥി സമരം തുടരും

വിദ്യാർഥികളെ നേരിടാൻ പൊലീസിനെ കൂടാതെ കേന്ദ്ര സേനയും എത്തിയതോടെ യൂണിവേഴ്സിറ്റി പരിസരം യുദ്ധകളമായി മാറി. ഹോസ്റ്റല്‍ ഫീസ് 300 ശതമാനം വർധിപ്പിച്ചത്, വസ്ത്രധാരണം, കർഫ്യൂ സമയം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാർഥികളോട് ആലോചിക്കാതെ തീരുമാനം എടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പ്രതിഷേധത്തെ തുടർന്ന് ബിരുദ ദാന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡും മാനവിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാലും ക്യാമ്പസിനുള്ളില്‍ മണിക്കൂറുകളോളം കുടുങ്ങി. വിദ്യാർഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്രമന്ത്രി രമേഷ് പൊക്രിയാല്‍ വിദ്യാർഥികൾക്ക് ഉറപ്പ് നല്‍കിയെങ്കിലും യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ കാണാതെ പിരിഞ്ഞു പോകില്ലെന്ന് വിദ്യാർഥികൾ നിലപാട് കടുപ്പിക്കുകയായിരുന്നു.

വൈസ് ചാൻസലറെ കാണാതെ തിരികെ പോകില്ലെന്ന നിലപാടുമായി വിദ്യാർഥികൾ പ്രധാന കവാടത്തിന് മുന്നില്‍ ഉപരോധം തുടർന്നു. പെൺകുട്ടികൾ ഉൾപ്പടെയുള്ള സമരക്കാർക്കു നേരെ പൊലീസ് ബലപ്രയോഗം നടത്തിയത് പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ ഒരു മാസമായി ഫീസ് വർധനക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

ക്യാമ്പസില്‍ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ഫീസ് കൂട്ടിയതെന്ന അധികൃതരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥി സമരത്തിന് പിന്തുണയുമായി അധ്യാപകരും രംഗത്ത് എത്തി.

Last Updated : Nov 11, 2019, 11:52 PM IST

ABOUT THE AUTHOR

...view details