ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ചുള്ള സെമിനാറിനിടെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. ഇടത് വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (എഐഎസ്എ) പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പങ്കെടുക്കുന്ന പരിപാടിക്കിടെയാണ് സംഭവം. കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യങ്ങളുമായി ഇടത് വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ഇത് എബിവിപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ജെഎന്‍യുവില്‍ എബിവിപി ഐസ സംഘര്‍ഷം
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പങ്കെടുക്കുന്ന പരിപാടിക്കിടെയാണ് സംഘര്‍ഷം.
ജെഎന്‍യുവില്‍ എബിവിപി എഐഎസ്എ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന്‍റെ ഗുണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ജെഎന്‍യുവില്‍ ഇതിന് കഴിയുന്നില്ലെന്ന് എബിവിപി നേതാവ് സൗരവ് ശര്‍മ പറഞ്ഞു. ഓഗസ്റ്റിലാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു. ഒക്ടോബർ 31ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ നിലവില്‍ വരും.
Last Updated : Oct 4, 2019, 1:33 AM IST