കേരളം

kerala

ETV Bharat / bharat

ജെഎൻയു പ്രതിഷേധം ; ഉന്നതാധികാര കമ്മിറ്റി ഇന്ന് യോഗം ചേരും - മാനവ വിഭവശേഷി വികസന മന്ത്രാലയം അപ്ഡേറ്റ്സ്

മുൻ യുജിസി ചെയർമാൻ വി എസ് ചൗഹാൻ, എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ സഹസ്രബുധേ, യുജിസി സെക്രട്ടറി രജനിഷ് ജെയിൻ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.

ജെഎൻയു പ്രതിഷേധം:മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ച ഉയർന്ന കമ്മിറ്റി ഇന്ന് ചേരും

By

Published : Nov 20, 2019, 10:38 AM IST

ന്യൂഡൽഹി:ജെഎൻയു വിലെ ഫീസ് വർധനവിനെ തുടർന്നുണ്ടായ പ്രതിഷേധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി ഇന്ന് യോഗം ചേരും. ശാസ്ത്രി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം ചേരുക. മുൻ യുജിസി ചെയർമാൻ വി എസ് ചൗഹാൻ, എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ സഹസ്രബുധേ, യുജിസി സെക്രട്ടറി രജനിഷ് ജെയിൻ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെഎൻയു വിദ്യാർഥികൾ രണ്ടാഴ്ചയായി പ്രതിഷേധത്തിലാണ്.

ABOUT THE AUTHOR

...view details