ജെ.എന്‍.യു സര്‍വകലാശാലയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ക്കെതിരെ വളര്‍ന്നു വരുന്ന യുവതയുടെ പ്രതിഷേധത്തിന്‍റെ സൂചനയാണ്. രാജ്യത്തെ രാഷ്‌ട്രീയ ബോധവും വിദ്യാഭ്യാസവുമുള്ള യുവജനങ്ങളുടെ അസ്വസ്ഥതയുടെയും അരക്ഷിതാവസ്ഥയുടെയും പ്രതിഫലനമാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെയും ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുമുള്ള പ്രതിഷേധം ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളുടെ മാത്രം പ്രതിഷേധമായി ഒതുക്കി കാണാതെ രാജ്യത്തെ മുഴുവന്‍ യുവജനങ്ങളുടെയും പ്രതിഷേധമായി കാണേണ്ടതുണ്ട്. ആദ്യം അസമില്‍ തുടങ്ങിയ പ്രതിഷേധം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പിന്നീട് രാജ്യവ്യാപകമാകുന്ന കാഴ്‌ചയുമാണ് കാണാന്‍ കഴിഞ്ഞത്. ഇത് ഒരുപക്ഷെ രാജ്യത്ത് പുതിയൊരു രാഷ്‌ട്രീയത്തിന് തുടക്കം കുറിക്കുന്നതുമാവാം.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അവസാന ആഴ്‌ചകളിലാണ് ജെ.എന്‍.യുവില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്. കോളജിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയായിരുന്നു അതിന് കാരണം. പാചകം,കുടിവെള്ളം, വൈദ്യുതി ചാര്‍ജ്, അറ്റകുറ്റപ്പണി, ശുചിത്വം തുടങ്ങിയവയ്ക്കുള്ള സേവനനിരക്കുകള്‍ വിദ്യാര്‍ഥികള്‍ നല്‍കേണ്ടിവരുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ഇതോടെ ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം തുടങ്ങി. സെമസ്റ്ററിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വൈകുകയും പരീക്ഷകള്‍ക്ക് കാലതാമസം നേരിടുകയും ചെയ്‌തു. ഇതിന് പുറമെ ഒരു ഞായറാഴ്‌ച രാത്രി മുഖം മൂടിധാരികളായ അക്രമികള്‍ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറുകയും കയ്യിലുള്ള വടിയും ചുറ്റികയും ദണ്ഡുമുപയോഗിച്ച് വിദ്യാര്‍ഥികളെയും അധ്യാപകരെയും അക്രമിക്കുകയും ചെയ്‌തു. നിരവധിപേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. സാക്ഷിമൊഴികളും ഫോട്ടോ തെളിവുകളുമുണ്ടായിട്ടും അക്രമകാരികളായ 70 പേരെ തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ ഡല്‍ഹി പൊലീസ് തയ്യാറായില്ല. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങിയിരുന്നു