കേരളം

kerala

ETV Bharat / bharat

ജെഎൻയു ആക്രമണം; ആസൂത്രിത ഗൂഢാലോചനയെന്ന് എബിവിപി

ജെഎൻയു സംഭവത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് ദേശീയ സെക്രട്ടറി ശ്രീനിവാസ്

ABVP  Left Parties  violence  ജെഎൻയു ആക്രമണം  JNU attack  ഗൂഢാലോചനയെന്ന് എബിവിപി  planned conspiracy against ABVP  abvp national secretary  അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് ദേശീയ സെക്രട്ടറി ശ്രീനിവാസ്
ജെഎൻയു

By

Published : Jan 8, 2020, 1:32 PM IST

ന്യൂഡൽഹി:ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തോടെ ആരോപണങ്ങളുടെ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇടതുസംഘടനകൾ എബിവിപിയാണെന്ന് കുറ്റപ്പെടുത്തിയപ്പോൾ അക്രമത്തിന് പിന്നിൽ ഇടതു സംഘടനകൾ തന്നെയാണെന്ന ആരോപണവുമായാണ് എബിവിപി രംഗത്തെത്തിയത്.

എന്നാൽ ജെഎൻയു ആക്രമണത്തിൽ അപലപിക്കുവെന്ന നിലപാടുമായി മുന്നോട്ടു വന്നിരിക്കുകയാണ് എബിവിപിയുടെ ദേശീയ സെക്രട്ടറി ശ്രീനിവാസ്. ആക്രമണം എബിവിപിയെ പ്രതിക്കൂട്ടിലാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീനിവാസ് ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പുറത്തു നിന്നുള്ള ചിലരും എബിവിപി പ്രവർത്തകരും ചേർന്നാണ് അക്രമം നടത്തിയതെന്ന നേരിട്ട ആരോപണവുമായി മാർക്‌സിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് വൃന്ദ കാരാട്ട് മുന്നോട്ട് വന്നിരുന്നു. എബിവിപിയിൽ നിന്ന് കുറച്ചു പേരും ബാക്കി പതിനേഴോളം വരുന്ന വിദ്യാർഥികൾ ഇടതുപക്ഷത്തിൽ നിന്നാണെന്നും പിന്നീട് എയിംസ് സന്ദർശിച്ച അവർ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം, ആക്രമണത്തിനിടെ ഉയർന്ന 'ഭാരത് മാതാ കി ജയ്' വിളികൾ അക്രമികൾ ഏത് വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് തെളിയിക്കുന്നതായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

എന്നാൽ ഇത്രയധികം ഇടുപക്ഷ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിൽ എല്ലാവരുടെയും ചിത്രങ്ങൾ പുറത്തുവിടുന്നതിനുപകരം എന്തുകൊണ്ടാണ് ഒരു വിദ്യാർഥിയുടെ മാത്രം ചിത്രം അവർ പ്രചരിപ്പിക്കുന്നതെന്ന ചോദ്യം ശ്രീനിവാസ് ഉന്നയിച്ചു. മുദ്രാവാക്യത്തെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ ആർക്കും ഭാരത് മാതാ കി ജയ് വിളിക്കാമെന്നും യെച്ചൂരിയുടെ ആരോപണത്തിനോട് ശ്രീനിവാസ് പ്രതികരിച്ചു.

എന്നാൽ ജെഎൻയു ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുമ്പോട്ടു വന്ന വ്യക്തിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനിവാസ് പറഞ്ഞു. ഹിന്ദു സംഘടനകളെ അപകീർത്തിപ്പെടുത്താനാണോ എന്ന് സംശയിക്കുന്നു. ഹിന്ദു രക്ഷാദളത്തിന്‍റെ പേരിൽ നടത്തുന്ന ഏതെങ്കിലും പ്രചാരണത്തിന്‍റെ ഭാഗമാണോയെന്ന കാര്യം അന്വേഷിക്കണമെന്നും ശ്രീനിവാസ് അഭിപ്രായപ്പെട്ടു. കൂടാതെ ജെഎൻയുവിൽ നടന്ന മുഴുവൽ സംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തണമെന്നും ക്യാമ്പസിൽ സമാധാന പൂർണമായ അന്തരീക്ഷം നിലനിർത്താൻ എല്ലാ വിദ്യാർഥികളും സഹകരിക്കണമെന്ന് എബിവിപി ആവശ്യപ്പെടുകയാണെന്നും ശ്രീനിവാസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details