ജെഎൻയുവിൽ പിഎച്ച്ഡി, എംഎസ്‌സി,എംസിഎ വിദ്യാർഥികൾക്ക് ക്ലാസുകൾ ഫെബ്രുവരി 1 മുതൽ - ദേശിയ വാർത്ത
അഞ്ചാം സെമസ്റ്ററിലേക്കും ആറാം സെമസ്റ്ററിലേക്കുമുള്ള ക്ലാസുകളാണ് ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുക.
![ജെഎൻയുവിൽ പിഎച്ച്ഡി, എംഎസ്‌സി,എംസിഎ വിദ്യാർഥികൾക്ക് ക്ലാസുകൾ ഫെബ്രുവരി 1 മുതൽ JNU allows entry students in campus Jawaharlal Nehru University news NU allows entry of fourth year PhD reopening campus in JNU ജെഎൻയുവിൽ ക്ലാസ് തുടങ്ങുന്ന വാർത്ത ദേശിയ വാർത്ത ഫെബ്രുവരി 1 മുതൽ ക്ലാസുകൾ തുടങ്ങുന്ന വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10244572-249-10244572-1610641561474.jpg)
ജെഎൻയുവിൽ പിഎച്ച്ഡി, എംഎസ്‌സി, എംസിഎ വിദ്യാർഥികൾക്ക് ക്ലാസുകൾ ഫെബ്രുവരി 1 മുതൽ
ന്യൂഡൽഹി:കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവച്ച ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) നാലാം വർഷ പിഎച്ച്ഡി, എംഎസ്‌സി, എംസിഎ വിദ്യാർഥികൾക്ക് ഫെബ്രുവരി ഒന്ന് മുതൽ ക്ലാസുകൾ പുനരാരംഭിക്കും.അഞ്ചാം സെമസ്റ്ററിലേക്കും ആറാം സെമസ്റ്ററിലേക്കുമുള്ള ക്ലാസുകളാണ് ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകൾ നടത്തുക. കൊവിഡ് പകർച്ചവ്യാധിയെത്തുടർന്ന് മാർച്ചിലാണ് കാമ്പസ് പൂർണമായും അടച്ചത്.