ന്യൂഡല്‍ഹി: ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളോട് സമരം അവസാനിപ്പിച്ച് ക്ലാസുകളില്‍ പ്രവേശിക്കാന്‍ ജെഎന്‍യു അധികൃതര്‍. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടത്തുന്ന പണിമുടക്ക് കാരണം ജെഎന്‍യു അക്കാദമിക് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നെന്നും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലയുടെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ഥികളോട് സമരം നിര്‍ത്തി ക്ലാസുകളില്‍ പ്രവേശിക്കാന്‍ ജെഎന്‍യു അധികൃതര്‍ - latest new delhi
സര്‍വകലാശാലയുടെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അക്കാദമിക് കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും ഇത് അവരുടെ കരിയര്‍ സാധ്യതകളെ തകര്‍ക്കുമെന്നും സര്‍ക്കുലര്‍.
വിദ്യാര്‍ഥികളോട് സമരം നിര്‍ത്തി ക്ലാസുകളില്‍ പ്രവേശിക്കാന്‍ ജെഎന്‍യു അധികൃതര്‍
അക്കാദമിക് കാര്യങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും ഇത് അവരുടെ കരിയര്‍ സാധ്യതകളെ തകര്‍ക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഫീസ് വര്‍ധനക്കെതിരെ കഴിഞ്ഞ രണ്ടാഴ്ചയായി ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്.