കേരളം

kerala

ETV Bharat / bharat

സ്വാമി വിവേകാനന്ദൻ്റെ പ്രതിമ നശിപ്പിച്ച സംഭവം: പരാതി നൽകി ജെഎൻയു ഭരണസമിതി - ജെഎൻയു സ്വാമി വിവേകാമന്ദ പ്രതിമ

നവംബർ 14ന് കാമ്പസിനുള്ളിൽ അനാച്ഛാദനം ചെയ്ത സ്വാമി വിവേകാനന്ദൻ്റെ പ്രതിമയാണ് നശിപ്പിക്കപ്പെട്ടത്.

സ്വാമി വിവേകാമന്ദൻ്റെ പ്രതിമ നശിപ്പിച്ച സംഭവം:പരാതി നൽകി ജെഎൻയു ഭരണസമിതി

By

Published : Nov 16, 2019, 7:40 PM IST

ന്യൂഡൽഹി: സ്വാമി വിവേകാനന്ദൻ്റെ പ്രതിമ നശിപ്പിച്ച സംഭവത്തിൽ ജെഎൻയു ഭരണസമിതി പരാതി നൽകി. ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെഎൻയു വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിലാണ് സ്വാമി വിവേകാനന്ദ പ്രതിമ നശിപ്പിക്കപ്പെട്ടത്. നവംബർ 14നാണ് കാമ്പസിനുള്ളിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. എന്നാൽ ആരോപണം നിഷേധിച്ച വിദ്യാഥികൾ ഫീസ് വർധന, ഹോസ്റ്റൽ മാനുവൽ എന്നിവയ്ക്കെതിരെ ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ നടത്തിയ പ്രതിഷേധത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണിതെന്നും ആരോപിച്ചു.

ABOUT THE AUTHOR

...view details