കശ്‌മീരില്‍ പട്രോളിങ്ങിനിടെ മലയിടുക്കില്‍ വീണ് ജവാന്‍ മരിച്ചു - മലയിടുക്കിൽ വീണ് ജവാൻ മരിച്ചു
വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ പട്രോളിങ് നടത്തുന്നതിനിടെ ജവാന്‍ മലയിടുക്കിലേക്ക് തെന്നി വീഴുകയായിരുന്നു.
പട്രോളിംഗിനിടെ മലയിടുക്കിൽ വീണ് ജവാൻ മരിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ മലയിടുക്കിലേക്ക് തെന്നിവീണ് ജവാന്‍ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ നായിക് പീര റാം (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കെരൺ സെക്ടറിലാണ് അപകടം നടന്നത്. നിയന്ത്രണ രേഖയിൽ പട്രോളിങ് നടത്തുന്നതിനിടെ പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും കാരണം ജവാൻ മലയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നു.