ജമ്മു കശ്‌മീരില്‍ 441 പേര്‍ക്ക് കൂടി കൊവിഡ് - jammu kashmir covid update
ആകെ 236 പേരാണ് ( ജമ്മു-18, കശ്‌മീര്‍-218) ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
![ജമ്മു കശ്‌മീരില്‍ 441 പേര്‍ക്ക് കൂടി കൊവിഡ് ജമ്മു കശ്‌മീര്‍ കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് മരണം കൊവിഡ് ഇന്ത്യ കണക്ക് jammu kashmir covid update latest covid news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8082215-thumbnail-3x2-hj.jpg)
ജമ്മു: ജമ്മു കശ്‌മീരില്‍ 441 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 43 കേസുകള്‍ ജമ്മുവിലും 398 കേസുകള്‍ കശ്‌മീര്‍ ഡിവിഷനിലുമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ മേഖലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13198 ആയി. അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 236 പേരാണ് ( ജമ്മു-18, കശ്‌മീര്‍-218) ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ജമ്മുവില്‍ നിന്ന് 44ഉം കശ്‌മീരില്‍ നിന്ന് 563 പേരുമടക്കം ആകെ 607 രോഗികള്‍ കൊവിഡ് മുക്തരായി. ആകെ 7165 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 5797 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സഞ്ചാരികളടക്കം 3870 പേരാണ് ജമ്മുവിലും കശ്‌മീരിലുമായി നിരീക്ഷണത്തിലുള്ളത്.