ജമ്മു കശ്‌മീരില്‍ 1492 പേര്‍ക്ക് കൂടി കൊവിഡ് - ജമ്മു കശ്‌മീര്‍ വാര്‍ത്തകള്‍
ജമ്മുവില്‍ 831 പേര്‍ക്കും കശ്‌മീരില്‍ 661 പേര്‍ക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്.

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 1492 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 62,533 ആയി. 24 മണിക്കൂറിനിടെ 21 പേരും കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജമ്മു കശ്‌മീരിലെ മരണനിരക്ക് 987 ആയി. കാശ്‌മീര്‍ താഴ്‌വരയില്‍ നിന്നാണ് 7 പേരും മരിച്ചത്. 661 പേര്‍ക്കാണ് കശ്‌മീര്‍ താഴ്‌വരയില്‍ കൊവിഡ് ബാധിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 831 പേര്‍ ജമ്മുവില്‍ നിന്നാണ്. 661 പേര്‍ കശ്‌മീരില്‍ നിന്നും. 21,281 പേരാണ് നിലവില്‍ ജമ്മു കശ്‌മീരില്‍ ചികില്‍സയില്‍ കഴിയുന്നത്. 40,265 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.