ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ അഖ്‌നോര്‍ സെക്‌ടറിലുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ഉദംപൂരിലുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിര്‍ത്തിയില്‍ സ്‌ഫോടനം: ജവാന് വീരമൃത്യു - അഖ്‌നോര്‍
സൈനികര്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതിര്‍ത്തിയില്‍ സ്‌ഫോടനം: ഒരു ജവാന് വീരമൃത്യു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പല തവണ പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് അഖ്‌നോറിലെ സ്‌ഫോടനം.