ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ - Encounter started in village Killora Shopian
മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സേന പ്രദേശത്ത് തിരച്ചിൽ നടത്തി. തീവ്രവാദികൾ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

ഏറ്റുമുട്ടൽ
ശ്രീനഗർ: കില്ലോറ ഷോപിയാൻ മേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്ത് വെടിവയ്പ്പ് ഉണ്ടായതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സേന പ്രദേശത്ത് തിരച്ചിൽ നടത്തി. തീവ്രവാദികൾ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.ഇരുവശത്തുനിന്നും വെടിവയ്പ്പ് തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.