കേരളം

kerala

ETV Bharat / bharat

ദേവീന്ദർ സിംഗിന്‍റെ അറസ്റ്റ്: കശ്മീർ താഴ്‌വരയിൽ എൻഐഎ റെയ്ഡ് - South Kashmir

തെക്കൻ കശ്മീരിലെ വിവിധ ഭാഗങ്ങളിലായി സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്‌ഡ്. ദേവീന്ദറിന്‍റെ സ്വകാര്യ ഓഫിസിലും വീട്ടിലുമാണ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു

ദേവീന്ദർ സിംഗ്  എൻഐഎ  കശ്മീർ താഴ്‌വര  എൻഐഎ റെയ്ഡ് നടത്തി  NIA  South Kashmir  JK
ദേവീന്ദർ സിംഗിന്‍റെ അറസ്റ്റ്: കശ്മീർ താഴ്‌വരയിൽ എൻഐഎ റെയ്ഡ് നടത്തി

By

Published : Feb 2, 2020, 1:31 PM IST

ശ്രീനഗര്‍:മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ദേവിന്ദർ സിങ് ഭീകരർക്കൊപ്പം പിടിയിലായ കേസില്‍ കശ്മീർ താഴ്‌വരയില്‍ എൻഐഎ റെയ്‌ഡ് നടത്തി.തെക്കൻ കശ്മീരില്‍ വിവിധ ഭാഗങ്ങളിലായി സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്‌ഡ്. ദേവീന്ദറിന്‍റെ സ്വകാര്യ ഓഫിസിലും വീട്ടിലുമാണ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു. രണ്ട് ഹിസ്ബുള്‍ മുജാഹിദീൻ ഭീകരരോടൊപ്പമാണ് ദേവീന്ദർ സിങ് അറസ്റ്റിലായത്. ഇതിനു പിന്നാലെയാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. കേസിൽ അറസ്റ്റിലായ എല്ലാവരെയും ചോദ്യം ചെയ്തതിനു ശേഷമാണ് റെയ്ഡെന്ന് എൻഐഎ അധികൃതർ അറിയിച്ചു.

ജമ്മു കശ്മീരിലെ മിർബസാറിൽ രണ്ട് ഹിസ്ബുൽ ഭീകരർക്കൊപ്പമാണ് ജനുവരി 11ന് ദേവീന്ദർ സിങിനെ അറസ്റ്റ് ചെയ്തത്. നവീദ് ബാബ, അൽതാഫ് എന്നീ ഭീകരരാണ് ഇയാൾക്കൊപ്പമുണ്ടായിരുന്നത്. ഭീകരരെ അമൃത്‍സറിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. 12 ലക്ഷം രൂപയാണ് ഇതിനുള്ള പ്രതിഫലമെന്നാണു വിവരം. ആയുധ ഇടപാടുകളും ഇയാൾക്കുണ്ടായിരുന്നുവെന്ന സൂചനയെത്തുടർന്ന് ശ്രീനഗറിലും ബഡ്ഗാമിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. രണ്ട് പിസ്റ്റളുകളും ഒരു എകെ 47 റൈഫിളും പൊലീസ് കണ്ടെടുത്തിരുന്നു.

നവീദ് ബാബുവിനെ നിരവധി തവണ പലയിടങ്ങളിലേക്കും സഞ്ചരിക്കാൻ സഹായിച്ചിരുന്നത് ദേവീന്ദറാണെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. 3 ഹിസ്ബുൽ ഭീകരർ അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തിരുന്നുവെന്നു ചോദ്യം ചെയ്യലിൽ തെളിഞ്ഞിരുന്നു.

ABOUT THE AUTHOR

...view details