കേരളം

kerala

ETV Bharat / bharat

പൂഞ്ചിൽ വീണ്ടും പാക് വെടിവയ്‌പ്പ്; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു - ceasefire by pakistan

വെടിവയ്‌പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. പൂഞ്ചിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം അപ്രതീക്ഷിതമായി വെടിവയ്‌പ്പ് നടന്നത്.

പാക് വെടിവെയ്‌പ്പ്  സൈനികൻ കൊല്ലപ്പെട്ടു  ജമ്മു കശ്‌മീർ  JK ceasefire  ceasefire by pakistan  jawan killed
ജമ്മു കശ്‌മീരിൽ വീണ്ടും പാക് വെടിവെയ്‌പ്പ്; സൈനികൻ കൊല്ലപ്പെട്ടു

By

Published : Jun 14, 2020, 10:23 AM IST

Updated : Jun 14, 2020, 11:44 AM IST

ശ്രീനഗർ: പാകിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ നിയന്ത്രണരേഖയിലാണ് വെടിവയ്‌പ്പുണ്ടായത്. പൂഞ്ച്, രജൗരി ജില്ലകളിൽ ഈ മാസം നടന്ന പാക് വെടിവയ്‌പ്പിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ സൈനികനാണിത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി ഷാഹ്‌പൂർ-കെർനി മേഖലയിൽ നടന്ന പാക് സേനയുടെ അപ്രതീക്ഷിതമായ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഈ മാസം നാലിന് സുന്ദർബാനി മേഖലയിൽ നടന്ന പാകിസ്ഥാൻ വെടിവയ്‌പ്പിൽ ഹവാൽദാർ പി. മത്യാസഗൻ എന്ന ജവാനും പത്തിന് രജൗരി മേഖലയിൽ നടന്ന ആക്രമണത്തിൽ നായിക് ഗുർചരൺ സിംഗ് എന്ന ജവാനും ജീവൻ നഷ്‌ടമായി.

Last Updated : Jun 14, 2020, 11:44 AM IST

ABOUT THE AUTHOR

...view details