കേരളം

kerala

ETV Bharat / bharat

ജെജെപി ജനങ്ങളെ വഞ്ചിച്ചെന്ന് ഹരിയാന കോൺഗ്രസ് പ്രസിഡൻ്റ് കുമാരി സെൽജ - ജെജെപി ബിജെപി വാർത്ത

ജെജെപിക്കെതിരെ വിമർശനവുമായി ഹരിയാന കോൺഗ്രസ് നേതാക്കൾ രംഗത്ത്

ജെജെപി ജനങ്ങളെ വഞ്ചിച്ചെന്ന് ഹരിയാന കോൺഗ്രസ് പ്രസിഡൻ്റ് കുമാരി സെൽജ

By

Published : Oct 27, 2019, 3:24 AM IST

ചണ്ഡിഗഡ്: ബിജെപിയെ സർക്കാർ രൂപീകരണത്തിന് പിൻതുണച്ചതിലൂടെ ജെജെപി ജനങ്ങളെ വഞ്ചിച്ചെന്ന് ഹരിയാന കോൺഗ്രസ് പ്രസിഡൻ്റ് കുമാരി സെൽജ. ബിജെപിക്ക് എതിരെയാണ് ജനം ജെജെപിക്ക് വോട്ട് നൽകിയതെന്നും 90 സീറ്റുകളിൽ 75 ലധികം സീറ്റുകൾ ലക്ഷ്യമിട്ട ബിജെപി ക്ക് സംസ്ഥാനത്തെ ജനങ്ങൾ ഉചിതമായ മറുപടിയാണ് നൽകിയത്. ജെജെപിയ്ക്ക് ബിജെപിയുമായി ധാരണയുണ്ടായിരുവെന്നും ബിജെപിയുടെ ബി' ടീമായാണ് ജെജെപി പ്രവർത്തിച്ചതെന്നും കുമാരി സെൽജ കൂട്ടിച്ചേർത്തു. മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയും ജെ.ജെ.പിക്കെതിരെ രംഗത്ത് വന്നിരുന്നു.

ABOUT THE AUTHOR

...view details