ന്യൂഡൽഹി: കേന്ദ്ര സർക്കാർ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച സാഹര്യത്തിൽ മികച്ച വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമൊരുക്കി റിലയന്‍സ് ജിയോ. 'ജിയോമീറ്റ്' എന്ന പേരിലാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒരേസമയം 100 പേര്‍ക്ക് വരെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ ജിയോമീറ്റ് പ്രധാനമന്ത്രിയുടെ ‘ലോക്കൽ കെ ലിയേ വോക്കൽ’ കോളിലും ചേരും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതിനകം ഒരുലക്ഷത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. എന്‍റര്‍പ്രൈസ്-ഗ്രേഡ് ഹോസ്റ്റ് നിയന്ത്രണവും സുരക്ഷയും ഉള്ളതിനാൽ ആപ്ലിക്കേഷനിൽ 100 വരെ പങ്കാളികളുമായി വീഡിയോ കോളുകളും ഹോസ്റ്റിങ് മീറ്റിങ്ങുകളും നടത്താം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച് 100 പേരെ ഒരേ സമയം ജോയിന്‍ ചെയ്യിക്കാം. എച്ച് ഡി ക്വാളിറ്റിയും വാഗ്ദാനം ചെയ്യുന്നു. ക്രോ, ഫയര്‍ഫോക്സ് എന്നീ ബ്രൗസര്‍ വഴിയും ആപ്പ് വഴിയും ലോഗിന്‍ ചെയ്യാം. മാക്, ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് എന്നിവയ്ക്കായി ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്.
ജിയോമീറ്റ് ആപ്ലിക്കേഷൻ ‘ലോക്കൽ കെ ലിയേ വോക്കൽ’ കോളിൽ ചേരുന്നു
ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതിനകം ഒരുലക്ഷത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. എന്‍റര്‍പ്രൈസ്-ഗ്രേഡ് ഹോസ്റ്റ് നിയന്ത്രണവും സുരക്ഷയും ഉള്ളതിനാൽ ആപ്ലിക്കേഷനിൽ 100 വരെ പങ്കാളികളുമായി വീഡിയോ കോളുകളും ഹോസ്റ്റിങ് മീറ്റിങ്ങുകളും നടത്താം
ആപ്ലികേഷൻ ഉപയോഗിക്കുന്നതിലൂടെ സമ്പൂർണ്ണ സ്വകാര്യതയും ഡാറ്റാ പരിരക്ഷണവും ഉറപ്പാക്കുന്നു. ആഗോളതലത്തിൽ എത്താൻ കഴിയുന്ന ലോകോത്തര ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ ഇന്ത്യൻ കോർപ്പറേറ്റ് തയ്യാറാവുകയാണ്. മീറ്റ് ആപ്പിന്‍റെ വരവിനെ വ്യവസായ വിദഗ്ധർ പ്രശംസിച്ചു. കോൾ ദൈർഘ്യത്തിന് പരിധിയില്ല എന്നതും ആപ്പിന്‍റെ പ്രത്യേകതയാണ്. പ്രതിദിനം പരിധിയില്ലാത്ത മീറ്റിങ്ങുകള്‍ നടത്താമെന്നും തടസമില്ലാതെ സേവനം ലഭിക്കുമെന്നും സൈബർ മീഡിയ റിസർച്ച് (സിഎംആർ) ഹെഡ്-ഇൻഡസ്ട്രി ഇന്‍റലിജന്‍സ് ഗ്രൂപ്പ് പ്രഭു റാം പറഞ്ഞു. ഡിജിറ്റൽ പ്രപഞ്ചത്തെ സമ്പന്നമാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ കൂടുതൽ പിന്തുണ നൽകുന്ന സമയത്താണ് ജിയോമീറ്റ് വരുന്നത്. ആപ്പിനെ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് സ്വാഗതം ചെയ്തു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.