ന്യൂഡൽഹി: ഉപയോക്താക്കൾക്ക് 100 മിനിറ്റ് സൗജന്യ ടോക്ക് ടൈമും 100 എസ്എംഎസും വാഗ്ദാനം ചെയ്ത് റിലയൻസ് ജിയോ. ഏപ്രിൽ 17 വരെയാണ് സേവനം ലഭ്യമാകുക. റീചാർജ് ചെയ്യുന്നതിൽ ചില ഉപയോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. 2020 ഏപ്രിൽ 17 വരെ രാജ്യത്ത് എവിടെയും 100 മിനിറ്റ് കോളുകളും 100 എസ്എംഎസും സൗജന്യമായി നൽകുന്നുമെന്ന് ജിയോ ട്വീറ്റ് ചെയ്തു. 'വിത്ത് ലവ്, ജിയോ എന്ന ടാഗ് ലൈനോടൊപ്പമാണ് ജിയോ ഇക്കാര്യം അറിയിച്ചത്.
'വിത്ത് ലവ്, ജിയോ'; വമ്പൻ ഓഫറുകളുമായി റിലയൻസ് - റിലയൻസ് ജിയോ
2020 ഏപ്രിൽ 17 വരെ രാജ്യത്ത് എവിടെയുമുള്ള ഉപയോക്താക്കൾക്ക് 100 മിനിറ്റ് കോളുകളും 100 എസ്എംഎസും സൗജന്യമായി നൽകുന്നുമെന്ന് ജിയോ ട്വീറ്റ് ചെയ്തു.
ജിയോ
ലോക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് കുടുങ്ങി കിടക്കുന്നവർക്ക് വീടുകളുമായി ബന്ധപ്പെടാൻ ഇത് സഹായകമാകുമെന്ന് കരുതുന്നതായി ജിയോ അറിയിച്ചു. ഏപ്രിൽ 17 വരെ പ്രീ-പെയ്ഡ് കണക്ഷനുകളുടെ സാധുത കാലയളവ് നീട്ടുന്നതായും ടോക്ക് ടൈമിൽ 10 രൂപയുടെ ക്രെഡിറ്റ് നൽകുമെന്നും ഭാരതി എയർടെൽ തിങ്കളാഴ്ച പ്രഖ്യാപിച്ചു. വോഡഫോൺ ഐഡിയയും കുറഞ്ഞ വരുമാനമുള്ള ഫോൺ ഉപയോക്താക്കൾക്ക് മാത്രം ആനുകൂല്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.