ജാർഖണ്ഡിൽ ഒരാൾക്ക് കൂടി കൊവിഡ്, മൊത്തം 161 കേസുകൾ - covid 19
റാഞ്ചിയിലെ ഹിന്ദ്പിരി മേഖലയിൽ നിന്നുമാണ് പുതിയ വൈറസ് കേസ് റിപ്പോർട്ട് ചെയ്‌തത്
![ജാർഖണ്ഡിൽ ഒരാൾക്ക് കൂടി കൊവിഡ്, മൊത്തം 161 കേസുകൾ റാഞ്ചി ജാർഖണ്ഡ് കൊവിഡ് കൊറോണ ഹിന്ദ്പിരി hindpiri jharkhand corona cases covid 19 lockdown ranchi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7160399-356-7160399-1589248367363.jpg)
ജാർഖണ്ഡിൽ ഒരാൾക്ക് കൂടി കൊവിഡ്
റാഞ്ചി:ജാർഖണ്ഡിൽ പുതുതായി ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 161 ആയി. റാഞ്ചിയിലെ ഹിന്ദ്പിരി മേഖലയിൽ നിന്നുമാണ് പുതിയ വൈറസ് കേസ് റിപ്പോർട്ട് ചെയ്‌തത്. ജാർഖണ്ഡിൽ 80 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 78 പേർ സുഖം പ്രാപിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 67,152 കൊവിഡ് ബാധിതരാണുള്ളത്. ഇതിൽ 2,0917 പേർ രോഗമുക്തി നേടുകയും 2,206 ആളുകൾക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തിട്ടുണ്ട്.