റാഞ്ചി: സംസ്ഥാനത്ത് പുതുതായി 172 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജാർഖണ്ഡിലെ ആകെ കൊവിഡ് ബാധിതർ 1,13,025 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 1,010 ആണ്.
ജാർഖണ്ഡിലെ കൊവിഡ് ബാധിതർ 1.13 ലക്ഷം കടന്നു - ranchi covid
സംസ്ഥാനത്ത് 1,708 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
![ജാർഖണ്ഡിലെ കൊവിഡ് ബാധിതർ 1.13 ലക്ഷം കടന്നു ജാർഖണ്ഡ് കൊവിഡ് ജാർഖണ്ഡ് കൊവിഡ് അപ്‌ഡേറ്റ്സ് കൊവിഡ് ബാധിതർ 1,13,025 കടന്നു ജാർഖണ്ഡ് കൊവിഡ് അപ്‌ഡേറ്റ്സ് ranchi covid updates covid patients in jharkhand ranchi covid Jharkhand reports 172 new COVID-19 cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9951950-639-9951950-1608531800726.jpg)
ജാർഖണ്ഡിലെ കൊവിഡ് ബാധിതർ 1,13,025 കടന്നു
റാഞ്ചിയിൽ 71 പേർക്കും ദൻബാദിൽ 16 പേർക്കും ഈസ്റ്റ് സിങ്ഭമിൽ 15 പേർക്കും റാംഗറിൽ 12 പേർക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 1,708 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 1,10,307 പേർ കൊവിഡ് മുക്തരായെന്നും 24 മണിക്കൂറിൽ 10,346 കൊവിഡ് പരിശോധന നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.