റാഞ്ചി:യുവാവ് അമ്മയെ മർദിച്ച് കൊന്നതിന് ശേഷം ചിതയിൽ ഇറച്ചിക്കറിയുണ്ടാക്കി. ജാർഖണ്ഡിലെ ചായ്‌ബാസ ജില്ലയിലെ മനോഹർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ പ്രധാൻ സോയെ (35) പൊലീസ് അറസ്‌റ്റ് ചെയ്‌തു.
അമ്മയെ കൊലപ്പെടുത്തി; ചിതയിൽ ഇറച്ചിക്കറി വെച്ച് യുവാവ് - ദേശിയ വാർത്ത
മാനസികാസ്വാസ്ഥ്യം ഉള്ള ഇയാൾ നാല് വർഷം മുൻപ് പിതാവിനെയും കൊന്നിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു
അമ്മയെ കൊലപ്പെടുത്തി; ചിതയിൽ ചിക്കൻ കറി വെച്ച് യുവാവ്
ശനിയാഴ്‌ച്ച പുലർച്ചെയാണ് സംഭവം . വീടിന്‍റെ മുറ്റത്ത് വച്ച് ഇയാൾ അമ്മയുടെ മൃതദേഹം കത്തിക്കുകയും തുടർന്ന് ചിതയിൽ ഇറച്ചിക്കറി വെക്കുകയുമായിരുന്നു. അവശേഷിച്ച മൃതദേഹാവശിഷ്‌ടങ്ങൾ ഇയാള്‍ മറ്റൊരു അടുപ്പിലേക്ക് വലിച്ചെറിഞ്ഞു. മാനസികാസ്വാസ്ഥ്യം ഉള്ള ഇയാൾ നാല് വർഷം മുൻപ് പിതാവിനെയും കൊന്നിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു . മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.