റാഞ്ചി: മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ജാര്‍ഖണ്ഡില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് മെയ് 17 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുമെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് മടങ്ങിയത്തുന്നത്. ഇത് രോഗവ്യാപനത്തിന്‍റെ തോത് കൂട്ടാന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് ഇടവുകള്‍ വേണ്ടെന്നുവച്ചത്.
മൂന്നാം ഘട്ട ലോക്ക് ഡൗണ്‍; ഇളവുകള്‍ ഉണ്ടാകില്ലെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ - ജാര്‍ഖണ്ഡ്
കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ മടങ്ങിയെത്തുന്നുണ്ട്. ഇത് രോഗവ്യാപന തോത് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് ഇടവുകള്‍ വേണ്ടന്നുവച്ചത്
![മൂന്നാം ഘട്ട ലോക്ക് ഡൗണ്‍; ഇളവുകള്‍ ഉണ്ടാകില്ലെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ Jharkhand government Migrant labourers Lockdown Hemant Soren മൂന്നാം ഘട്ട ലോക്ക് ഡൗണ്‍; ഇളവുകള്‍ ഉണ്ടാകില്ലെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ജാര്‍ഖണ്ഡ് ലോക്ക് ഡൗണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7054932-226-7054932-1588584642267.jpg)
മൂന്നാം ഘട്ട ലോക്ക് ഡൗണ്‍; ഇളവുകള്‍ ഉണ്ടാകില്ലെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍
കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് മടങ്ങിയെത്തുന്നവര്‍ക്കായി മുന്നൊരുക്കങ്ങള്‍ നടത്തണം. സംസ്ഥാനത്തെ ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താത്തതെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഇതുവരെ 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ക്ക് രോഗം ഭേദമാവുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്‌തു.