ഗുംല(ഛാർഖണ്ഡ്): ജാർഖണ്ഡിലെ ഗുംലയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ദിഗ്‌വിജയ് കുമാറാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പരാധീനതയെ തുടർന്ന് ദിഗ്‌വിജയ് കുമാർ മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് ഭാര്യ ദേവന്തി ദേവി പൊലീസിന് മൊഴി നൽകി.
ജാർഖണ്ഡിൽ കർഷകൻ ആത്മഹത്യ ചെയ്തു - Jharkhand farmer commits suicide
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷമായി കുടുംബത്തിന് റേഷൻ ലഭിച്ചിട്ടില്ലെന്നും ഭാര്യ
ജാർഖണ്ഡിൽ കർഷകൻ ആത്മഹത്യ ചെയ്തു
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും കഴിഞ്ഞ ഒരു വർഷമായി കുടുംബത്തിന് റേഷൻ ലഭിച്ചിട്ടില്ലെന്നും ദേവന്തി ദേവി പറഞ്ഞു. അതേസമയം സാധ്യമായ എല്ലാ സഹായങ്ങളും മരിച്ച ദിഗ്‌വിജയ് കുമാറിന്‍റെ കുടുംബത്തിന് ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.