വ്യാജ കോള്‍ സെന്‍റര്‍ തട്ടിപ്പ്; ഇരുപത് പേര്‍ അറസ്റ്റില്‍ - ജാര്‍ഖണ്ഡ് ക്രൈം ന്യൂസ്
പൊലീസ് നടത്തിയ റെയ്‌ഡില്‍ 44 കംമ്പ്യൂട്ടറുകളും 28 ഐഫോണുകളും 8 മോഡവും കണ്ടെടുത്തു
റാഞ്ചി: ജാര്‍ഖണ്ഡില്‍ വ്യാജ കോള്‍ സെന്‍റര്‍ വഴി തട്ടിപ്പ് നടത്തിയ 20 പേര്‍ അറസ്റ്റില്‍. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരകരായ വിക്രാന്ദ് സിങ്,ജ്വാല സിങ് എന്നിവരുള്‍പ്പെട്ട 20പേരുടെ സംഘമാണ് പിടിയിലായത്. പൊലീസ് നടത്തിയ റെയ്‌ഡില്‍ 44 കംമ്പ്യൂട്ടറുകളും ,28 ഐഫോണുകളും, 8 മോഡവും കണ്ടെടുത്തു. അമേരിക്കന്‍ പൗരന്മാരെ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വിക്രാന്ദ് സിങും,ജ്വാല സിങും നേരത്തെ കോള്‍ സെന്‍ററുകളില്‍ ജോലി ചെയ്‌തിരുന്നവരാണെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പ് വഴി മാസം 35ലക്ഷം രൂപയുടെ വരുമാനമാണ് സംഘം നേടിയിരുന്നത്.