ജാർഖണ്ഡിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടി - കൊവിഡ് കേസുകൾ
സംസ്ഥാനത്ത് 2,262 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

ജാർഖണ്ഡിൽ ജൂലൈ 31 വരെ ലോക്ക് ഡൗൺ നീട്ടി
റാഞ്ചി: ജാർഖണ്ഡിൽ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടിയതായി സംസ്ഥാന സർക്കാർ. കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജാർഖണ്ഡിൽ ഇതുവരെ 2,262 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.