ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളില്‍ - ന്യുഡല്‍ഹി
നക്‌സല്‍ സാന്നിധ്യ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നവംബര്‍ 30, ഡിസംബര്‍ 7, 12,16, 20 എന്നീ ദിവസങ്ങളില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. അഞ്ച് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുക
ന്യുഡല്‍ഹി:ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അഞ്ച് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ ഡിസംബര്‍ ഇരുപത്തിമൂന്നിലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടയില്‍ നക്‌സല്‍ സാന്നിദ്യ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നവംബര്‍ 30, ഡിസംബര്‍ 7, 12,16, 20 എന്നീ ദിവസങ്ങളില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 13 മണ്ഡലങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ഇരുപതും, മൂന്നാം ഘട്ടത്തില്‍ 17, നാലാം ഘട്ടത്തില്‍ 15, അഞ്ചാം ഘട്ടത്തില്‍ 16 മണ്ഡലങ്ങൾ എന്നീ നിലയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.