റാഞ്ചി: രാജസ്ഥാനിലെ രാഷ്‌ട്രീയ അനിശ്ചിതത്തിനിടയിൽ ജാർഖണ്ഡിലും കോൺഗ്രസ് എംഎൽഎന്മാരെ ബിജെപി സമീപിക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസ് എംഎൽഎന്മാരെ പ്രകോപിപ്പിക്കാൻ ബിജെപി ശ്രമം നടത്തുന്നതായും രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി കോൺഗ്രസ് എംഎൽഎന്മാരെ സമീപിച്ചിരുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ്വർ ഒറാവോൺ ആരോപിച്ചു.
ജാർഖണ്ഡിൽ എംഎൽഎന്മാരെ പ്രകോപിപ്പിക്കാൻ ബിജെപി ശ്രമമെന്ന് കോൺഗ്രസ് - കുതിരക്കച്ചവടം
സംസ്ഥാനത്ത് കോൺഗ്രസ് എംഎൽഎന്മാരെ ബിജെപി നേതാക്കൾ സമീപിക്കുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആരോപിച്ചു.
ജാർഖണ്ഡിൽ എംഎൽഎന്മാരെ പ്രകോപിപ്പിക്കാൻ ബിജെപി ശ്രമമെന്ന് കോൺഗ്രസ്
കോൺഗ്രസ് നിയമസഭാംഗങ്ങളെ വാങ്ങാനായി ബിജെപി നിരന്തരം ശ്രമിക്കുകയാണ്. കോൺഗ്രസ് പാർട്ടിയോട് വിശ്വസ്‌തത പുലർത്തുന്ന എംഎൽഎന്മാരാണ് ജാർഖണ്ഡിലുള്ളതെന്നും മറ്റൊരു പാർട്ടിയിലേക്കും അവർ പോകില്ലെന്നും ഒറാവോൺ പറഞ്ഞു. എന്നാൽ കോൺഗ്രസിന്‍റെ ആരോപണങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കാനുള്ള കോൺഗ്രസിന്‍റെ തന്ത്രമാണിതെന്നും ബിജെപി പറഞ്ഞു.