കേരളം

kerala

ETV Bharat / bharat

കൽക്കരി കുംഭകോണം; മുൻ മന്ത്രി ദിലീപ് റായുടെ ശിക്ഷ ഒക്ടോബർ 26 ന് വിധിക്കും

ഒക്ടോബർ 6 ന് റൂസ് അവന്യൂ കോടതിയിലെ സ്പെഷ്യൽ ജഡ്ജി ഭാരത് പരാശർ 1999ലെ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു

Ex-Minister Dilip Ray  Ex-Minister Dilip Ray in Jharkhand coal scam  Jharkhand coal scam  sentence in Jharkhand coal scam on October 26  former Minister of State (MoS) for Coal Dilip Ray  coal block allocation case  ഛാർഖണ്ഡ് കൽക്കരി കുംഭകോണം: മുൻ മന്ത്രി ദിലീപ് റേയുടെ ശിക്ഷ ഒക്ടോബർ 26 ന് വിധിക്കും  ഛാർഖണ്ഡ് കൽക്കരി കുംഭകോണം  മുൻ മന്ത്രി ദിലീപ് റേയുടെ ശിക്ഷ ഒക്ടോബർ 26 ന് വിധിക്കും  ദിലീപ് റേ  കൽക്കരി കുംഭകോണം
ഛാർഖണ്ഡ് കൽക്കരി കുംഭകോണം: മുൻ മന്ത്രി ദിലീപ് റേയുടെ ശിക്ഷ ഒക്ടോബർ 26 ന് വിധിക്കും

By

Published : Oct 14, 2020, 1:29 PM IST

ന്യൂഡല്‍ഹി: കൽക്കരി കുംഭകോണ കേസില്‍ മുൻ സഹമന്ത്രി ദിലീപ് റായ് ഉല്‍പ്പടെയുള്ള അഞ്ച് പേരുടെ ശിക്ഷ ഡല്‍ഹി കോടതി ഒക്ടോബർ 26 നി വിധിക്കും. ഒക്ടോബർ 6 ന് റൂസ് അവന്യൂ കോടതിയിലെ സ്പെഷ്യൽ ജഡ്ജി ഭാരത് പരാശർ 1999ലെ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വാജ്​​പേയി മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ്. ദിലീപ് റായ്​ക്ക്​ പുറമെ ആ സമയത്ത് കല്‍ക്കരി മന്ത്രാലയം ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും കാസ്‌ട്രോണ്‍ ടെക്‌നോളജീസ് ലിമിറ്റഡ്, കാസ്‌ട്രോണ്‍ മൈനിങ് ലിമിറ്റഡ്​ എന്നീ കമ്പനികളെയും കമ്പനി ഉടമ മഹേന്ദ്ര കുമാര്‍ അഗര്‍വാല എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 1999ല്‍ ജാര്‍ഖണ്ഡിലെ ഗിരിധിയിലെ ബ്രഹ്മദിയ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്.

ABOUT THE AUTHOR

...view details