കേരളം

kerala

ETV Bharat / bharat

'ഒരു രാജ്യം, ഒരു ഭാഷ';  പിന്തുണയുമായി ജാർഖണ്ഡ് മുഖ്യമന്ത്രി - ഹിന്ദി പ്രചരിപ്പിക്കാൻ ജനങ്ങളോട് ജാർഖണ്ഡ് മുഖ്യമന്ത്രി

ഹിന്ദി ഉപയോഗിക്കണമെന്ന് ഹിന്ദി ദിവാസ് ചടങ്ങിൽ സംസാരിച്ച ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബാർ ദാസ്

ഹിന്ദി പ്രചരിപ്പിക്കാൻ ജനങ്ങളോട് ജാർഖണ്ഡ് മുഖ്യമന്ത്രി

By

Published : Sep 15, 2019, 2:13 PM IST

റാഞ്ചി: ആളുകൾ ഹിന്ദി ആശയവിനിമയത്തിന് ഉപയോഗിക്കണമെന്നും അധികൃതർ ഹിന്ദി പ്രോത്സാഹിപ്പിക്കാൻ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടണമെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബാർ ദാസ്. ഹിന്ദി ഞങ്ങളുടെ അഭിമാനവും സ്വത്വവുമാണെന്നും സർക്കാർ (ഹിന്ദി മീഡിയം) സ്കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മനോഭാവം മാറ്റണമെന്നും ആവശ്യപ്പെട്ടു.ജനങ്ങളോട് അവരുടെ മാതൃഭാഷകളെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദി പ്രചരിപ്പിക്കാൻ ജനങ്ങളോട് ജാർഖണ്ഡ് മുഖ്യമന്ത്രി

ഹിന്ദിയിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി പേഴ്‌സണൽ, അഡ്മിനിസ്ട്രേറ്റീവ്, രാജ് ഭാഷാ വകുപ്പുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കത്തയക്കണമെന്നും 1949 ൽ ഈ ദിവസമാണ് ഹിന്ദി ഔദ്യോഗിക ഭാഷാ പദവി നൽകാനുള്ള ഭരണഘടനാ അസംബ്ലിയുടെ ചർച്ച നടന്നതെന്നും എന്നാൽ 1953 മുതലാണ് 'ഹിന്ദി ദിവസ്' ആചരിച്ച് തുടങ്ങിയതെന്നും രഘുബാർ ദാസ് പറഞ്ഞു.അടുത്ത മൂന്ന് മാസത്തിനുള്ളിൽ "ഹിന്ദി ഭവൻ" നിർമ്മാണത്തിന് തറക്കല്ലിടുകയും അടുത്ത വർഷം നടക്കുന്ന "കവി സമ്മേലൻ" (കവികളുടെ സമ്മേളനം) 'ഹിന്ദി ദിവസ്' ദിനത്തിൽ സംഘടിപ്പിക്കുമെന്നും ദാസ് പറഞ്ഞു.

For All Latest Updates

TAGGED:

hindi divas

ABOUT THE AUTHOR

...view details