ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് ഇ-മെയിലില്‍ വധഭീഷണി
നിങ്ങൾ ചെയ്യുന്നതെല്ലാം പൂർണമായും തെറ്റായ കാര്യങ്ങളാണ്. ഇതിന് വധശിക്ഷയാണ് ഫലം. അതായത് മരണം എന്ന് സന്ദേശത്തിൽ പറയുന്നു
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ-മെയിൽ മുഖേന വധഭീഷണി.
ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സർവറുകളിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. അയച്ചയാൾക്കും സ്വീകർത്താവിനും മാത്രം എടുക്കാൻ കഴിയുന്ന ഡിസ്‌പോസിബിള്‍ മെയിൽ വഴിയാണ് വധഭീഷണി നടത്തിയത്. "നിങ്ങൾ ചെയ്യുന്നതെല്ലാം പൂർണമായും തെറ്റായ കാര്യങ്ങളാണ്. ഇതിന് വധശിക്ഷയാണ് ഫലം. അതായത് മരണം" എന്ന് സന്ദേശത്തിൽ പറയുന്നു. മതവുമായി ബന്ധപ്പെട്ട ചില മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റുചെയ്യാൻ സൈബർ പൊലീസ് സ്റ്റേഷന്‍റെ ചുമതലയിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചു. സൈബർ സെൽ, ടെക്നിക്കൽ സെൽ, സിഐഡി എന്നിവ സംയുക്തമായാണ് സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.