റാഞ്ചി: ജാർഖണ്ഡിലെ ഗിരിധി എന്ന ഗ്രാമത്തിലെ ചമ്പ കുമാരി പെൺകുട്ടികൾക്ക് മുഴുവൻ പ്രചോദനമാണ്. തന്നെ പോലെ ബാലവേലയുടെ ചതിക്കുഴികളിൽ അകപ്പെട്ട മറ്റു പെൺകുട്ടികളേയും അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോകാൻ ശ്രമിക്കുകയാണ് ഈ കൊച്ചുമിടുക്കി. അച്ഛനരികിൽ നിന്ന് പാടുന്ന കവിതയിലൂടെ സ്വന്തം അച്ഛനോടും മറ്റ് മാതാപിതാക്കളോടും പെണ്‍കുട്ടികളുടെ ജീവിതത്തെ ശാക്തീകരിക്കാൻ അപേക്ഷിക്കുകയാണ് ചമ്പ. ബാല വേല അവസാനിപ്പിച്ച് തന്‍റെ ഗ്രാമത്തിലെ എല്ലാ പെൺകുട്ടികളും സ്കൂളുകളിലേക്ക് പോകണമെന്നും അറിവ് നേടി സ്വന്തം ഭാവി തീരുമാനിക്കുവാൻ അവരെ പ്രാപ്തരാക്കണമെന്നുമാണ് ചമ്പയുടെ ആഗ്രഹം. മൈക്ക ഖനികളില്‍ കൂലി വേല ചെയ്ത ചമ്പയെ കൈലാസ് സത്യാര്‍ഥി ഫൗണ്ടേഷന്‍റെ സഹായത്തോടെയാണ് പുറത്തെത്തിച്ചത്. അതിന് ശേഷം ബാലവേലക്കും ശൈശവ വിവാഹത്തിനുമെതിരെ അവൾ പോരാടി.
ചമ്പകുമാരി വെറുമൊരു മാതൃകയല്ല: ഈ നാടിന്‍റെ പ്രചോദനമാണ് - inspiration to other girls
ബാലവേലയുടെ ചതിക്കുഴികളിൽ അകപ്പെട്ട മറ്റു പെൺകുട്ടികളേയും അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോകാൻ ശ്രമിക്കുകയാണ് ഈ കൊച്ചുമിടുക്കി
ബാലവേലക്കെതിരെ പോരാടുന്നതിൽ നിന്നും ചമ്പയുടെ അച്ഛൻ അവളെ നിരുത്സാഹപ്പെടുത്തുമായിരുന്നു. ഇതിൽ നിന്നും അവളെ തടയാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ബാലവേലയ്ക്കെതിരായ പോരാട്ടത്തിന് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ "ഡയാന പുരസ്‌കാരമാണ്" ചമ്പയെ തേടിയെത്തിയത്. മകൾക്ക് പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷവാനാണ് ചമ്പയുടെ പിതാവ്. തന്‍റെ പ്രവൃത്തിയെ എതിർത്തവരെല്ലാം ഇന്ന് അവൾക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട്. ബാലവേലക്കെതിരെ മാത്രമല്ല ശൈശവ വിഹാത്തിനെതിരെയും അവൾ പൊരുതി. ദാരിദ്ര്യം അവളെ വേട്ടയാടുന്നുണ്ടെങ്കിലും ആത്മവിശ്വാസം കൈവിടാതെ കുട്ടികളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുവാൻ ചമ്പ മുന്നോട്ട് നീങ്ങുകയാണ്...