ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ മഹാസഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്-ജെഎംഎം സഖ്യത്തെ അഭിനന്ദിച്ച മോദി ജനകീയമായ പ്രശ്‌നങ്ങൾ ഉന്നയിച്ച് ബിജെപി എന്നും സര്‍ക്കാരിനൊപ്പം ഉണ്ടാകുമെന്നും ട്വിറ്ററില്‍ കുറിച്ചു.
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരെയുള്ള വിധിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഹേമന്ദ് സോറനെ അഭിനന്ദിക്കവെയാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന്‍റെ രണ്ട് ഘട്ടത്തിലും പൗരത്വ നിയമത്തിനെതിരെയും എന്‍ആര്‍സിക്കുമെതിരെയുമുള്ള ജനങ്ങളുടെ പ്രതിഷേധം വളരെ വ്യക്തമായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നടന്ന പ്രചരണ റാലികളില്‍ ബിജെപി നേതാക്കൾ പൗരത്വ നിയമത്തെയും എന്‍ആര്‍സിയെയും പുകഴ്‌ത്തുകയാണ് ചെയ്തതെന്നും കെജ്‌രിവാള്‍ പറഞ്ഞു.