കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അക്കൗണ്ടില്‍ പണം എത്തിച്ച് സര്‍ക്കാര്‍ - ജാര്‍ഖണ്ഡിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം എത്തിച്ച് സര്‍ക്കാര്‍

1000 രൂപ വീതം 1,11,568 കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു

ജാര്‍ഖണ്ഡിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം എത്തിച്ച് സര്‍ക്കാര്‍
ജാര്‍ഖണ്ഡിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം എത്തിച്ച് സര്‍ക്കാര്‍

By

Published : Apr 25, 2020, 9:16 AM IST

റാഞ്ചി:ലോക്ക് ഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 1000 രൂപ നിക്ഷേപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി മൊബൈൽ ആപ്പ് വഴി 1000 രൂപ വീതം 1,11,568 കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചു കൊടുക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ഇതുവരെ 2,47,025 ഇതര സംസ്ഥാന തൊഴിലാളികൾ സാമ്പത്തിക സഹായത്തിനായി ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. പരിശോധിച്ച എല്ലാ ഗുണഭോക്താക്കൾക്കും ഉടൻ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details