ജെവാര്‍ വിമാനത്താവളം; നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം - ലഖ്‌നൗ
പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. ഏറ്റുമുട്ടലിനെ തുടര്‍ന്ന് 50 പേര്‍ക്കെതിരെ കേസെടുത്തു
ജെവാര്‍ വിമാനത്താവളം: നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നാട്ടുകാരുടെ കല്ലേറ്
ലഖ്‌നൗ: ഗ്രേറ്റർ നോയിഡയിൽ നിര്‍മിക്കുന്ന ജെവാർ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനെത്തിയ പൊലീസുകാരോടും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോടും ഏറ്റുമുട്ടിയ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കലാപത്തിനും ആക്രമണം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. യാനത്പൂർ ഗ്രാമത്തിലാണ് സംഭവം. പ്രതിഷേധത്തിനിടെ ചിലര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിലുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.