കേരളം

kerala

ETV Bharat / bharat

39 രൂപയ്ക്ക് കൊവിഡ് മരുന്നുമായി ജെൻബർക്ക് ഫാർമ - covid medicine

വലിയ സുരക്ഷയും നിർമാണ പ്രോട്ടോക്കോളുകളും പാലിച്ച് തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ പ്ലാന്‍റിലാണ് മരുന്ന് നിർമിക്കുകയെന്ന് ജെൻബർക്ക് ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Jenburkt Pharma launches COVID-19 drug at Rs 39 per tablet  Jenburkt Pharma launches COVID-19 drug  price of COVID-19 drug  Favipiravir  covid medicine  business news
39 രൂപയ്ക്ക് കൊവിഡിനുളള മരുന്നുമായി ജെൻബർക്ക് ഫാർമ

By

Published : Jul 24, 2020, 8:48 PM IST

ന്യൂഡൽഹി:കൊവിഡ് -19 ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനായി 'ഫാവിവന്‍റ്' (Favivent) എന്ന ബ്രാന്‍റിന്‍റെ പേരിൽ ടാബ്‌ലെറ്റിന് 39 രൂപ നിരക്കിൽ ആന്‍റി വൈറൽ മരുന്ന് ഫാവിപിരാവിർ (Favipiravir) വിപണിയിലെത്തിച്ചതായി മരുന്ന് കമ്പനിയായ ജെൻബർക്ക് ഫാർമസ്യൂട്ടിക്കൽസ് (Jenburkt Pharmaceuticals).

200 മില്ലിഗ്രാം വീതമുള്ള 10 ടാബ്‌ലെറ്റുകൾ ഉള്ള സ്ട്രിപ്പുകളാണ് വിപണിയിൽ എത്തിക്കുക. വലിയ സുരക്ഷയും നിർമാണ പ്രോട്ടോക്കോളുകളും പാലിച്ച് തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ പ്ലാന്‍റിലാണ് മരുന്ന് നിർമിക്കുകയെന്ന് ജെൻബർക്ക് ഫാർമസ്യൂട്ടിക്കൽസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വ്യാഴാഴ്ച ഫാർമ കമ്പനിയായ ബ്രിന്‍റൺ ഫാർമസ്യൂട്ടിക്കൽസ് ഫാവിപിരാവിറിനെ 'ഫാവിറ്റോൺ അറ്റ്' ('Faviton'at) എന്ന ബ്രാൻഡിൽ വിൽക്കുമെന്ന് അറിയിച്ചിരുന്നു. ഒരു ടാബ്‌ലെറ്റിന് പരമാവധി 59 രൂപയാണ് റീട്ടെയിൽ വില.

ഫാർമയിലെ പ്രമുഖരായ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ഇതിനകം 'ഫാബിഫ്ലുഅറ്റ്' ('FabiFlu'at) എന്ന ബ്രാൻഡിൽ ഫവിപിരാവിർ വിൽക്കുന്നുണ്ട്. ഒരു ടാബ്‌ലെറ്റിന് 75 രൂപയാണ് ഇതിന്‍റെ വില.

ഇന്ത്യയിൽ മിതമായ രോഗലക്ഷണങ്ങളുള്ള കൊവിഡ് കേസുകൾ ചികിത്സിക്കാൻ ഈ വർഷം ആദ്യം, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ജപ്പാനിൽ വികസിപ്പിച്ചതും ഇൻഫ്ലുവൻസ ചികിത്സയ്ക്കായി സാധാരണയായി ഉപയോഗിക്കുന്നതുമായ ഫാവിപിരാവിർ എന്ന മരുന്നിന്‍റെ ഉപയോഗം അംഗീകരിച്ചിരുന്നു.

ഇന്ത്യയിലെ കൊവിഡിനെ ചുറ്റിപ്പറ്റിയുള്ള ഗുരുതരമായ ആരോഗ്യ ആശങ്കകളുടെയും സാമ്പത്തിക വെല്ലുവിളികളുടെയും നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ, ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി എന്ന നിലയിൽ സമൂഹത്തിന് ഗുണപരമായ മാറ്റം വരുത്താൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങളുടെ കമ്പനിയുടെ നിലനിൽപ്പ് അപ്രധാനമാണെന്ന് ജെൻബർക്ക് ഫാർമസ്യൂട്ടിക്കൽസ് ചെയർമാൻ എം‌ഡി‌ ആഷിഷ് യു ഭൂട്ടിയ പറഞ്ഞു.

ABOUT THE AUTHOR

...view details