ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ മൗലാന അമര്‍. പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ച് മൗലാന അമര്‍ വിശദീകരിക്കുന്നതിന്‍റെ ഓഡിയോ സ്വകാര്യ വാർത്താ ചാനൽ പുറത്ത് വിടുകയായിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന് നേരെയോ ഏജന്‍സികൾക്ക് നേരെയോ അക്രമണം നടത്തിയിട്ടില്ലെന്നും ഓഡിയോയിൽ പറയുന്നു. അതേ സമയംഐഎസ് കേണല്‍ സലീം ഖ്വറി, ജയ്ഷെ പരിശീലകന്‍ മൗലാന മൊന്‍ എന്നിവര്‍ ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോട്ടുകളുണ്ട്.
ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ - മൗലാന ഓഡിയോയില്‍ വിശദീകരിക്കുന്നുണ്ട്
ജയ്ഷെ മുഹമ്മദിന്‍റെ പരിശീലന കേന്ദ്രത്തിന് നേരയാണ് ആക്രമണമുണ്ടായതെന്ന് മൗലാനയുടെ ഓഡിയോയില്‍ പറയുന്നു. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും മൗലാന വിമര്‍ശിക്കുന്നുണ്ട്.
![ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് മസൂദ് അസ്ഹറിന്‍റെ സഹോദരന്‍](https://etvbharatimages.akamaized.net/etvbharat/images/768-512-2592600-591-d3e8ee47-e34d-42ff-b125-05354917646c.jpg)
മസൂദ് അസ്ഹറിന്‍റെ സഹോദരന്‍, മസൂദ് അസ്ഹർ
ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനെതിരെയുള്ളസൈനിക നീക്കമല്ല ഇതെന്നും അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ്ആക്രമണം നടത്തിയതെന്നും ഇന്ത്യ വ്യക്തമാക്കി.